ചെൽസിയിൽ നിന്ന് ലോണിൽ മിലാനിൽ കളിക്കുന്ന ഫെലിക്സ് ഈ സീസൺ അവസാനിച്ചാൽ തിരികെ ചെൽസിയിലേക്ക് തന്നെ വരും. താരത്തിന്റെ ലോൺ കരാർ നീട്ടേണ്ടതില്ല എന്ന് മിലാൻ തീരുമാനിച്ചു. മിലാനിലെ ലോൺ സമയത്ത് ഇതുവരെ കാര്യമായി തിളങ്ങാൻ ഫെലിക്സിന് ആയിരുന്നില്ല.

ചെൽസിയിലും അത്‌ലറ്റിക്കോ മാഡ്രിഡിലും സ്ഥിരതയ്ക്കായി പാടുപെട്ടതിന് ശേഷം ലോണിൽ മിലാനിൽ ചേർന്ന പോർച്ചുഗീസ് ഫോർവേഡിന് സീരി എ ക്ലബ്ബിലും സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടില്ല. എസി മിലാൻ സ്ഥിരമായ ഒരു കരാറിലേക്ക് പോകാത്തതിനാൽ, ചെൽസി സമ്മറിൽ വീണ്ടും താരത്തെ വിൽക്കാൻ ശ്രമിക്കും.