കേരളത്തെ കിരീടത്തിലേക്ക് നയിച്ച ജിജോ ജോസഫ് ഇനി ഗോകുലം കേരളയിൽ

Newsroom

കേരളത്തിന് ഏഴാം സന്തോഷ് ട്രോഫി കിരീടം നേടിക്കൊടുത്ത കേരള ക്യാപ്റ്റൻ ജിജോ ജോസഫ് ഇനി ഐ ലീഗിൽ കളിക്കും. ജിജോ ജോസഫിനെ ഐ ലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരള ആണ് സ്വന്തമാക്കിയിരുന്നത്. ഇന്ന് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നു.

ജിജോ 23 01 30 20 21 19 847

ജിജോ എസ് ബി ഐയുടെ താരമായിരുന്നു. ഈ സീസൺ അവസാനം വരെ ജിജോ ഗോകുലം കേരളക്ക് ഒപ്പം ഉണ്ടാകും. കേരളത്തിനായി ഏഴ് തവണ സന്തോഷ് ട്രോഫി കളിച്ച താരമാണ് ജിജോ ജോസഫ്. മലപ്പുറം ജില്ലയിൽ നടന്ന കഴിഞ്ഞ സന്തോഷ് ട്രോഫി ടൂർണമെന്റിൽ ഒരു ഹാട്രിക്ക് അടക്കം അഞ്ചു ഗോളുകൾ അദ്ദേഹം നേടിയിരുന്നു. കഴിഞ്ഞ സീസൺ കെ പി എല്ലിൽ കെ എസ് ഇ ബിക്കായി ഗസ്റ്റ് കളിച്ചും ജിജോ തിളങ്ങിയിരുന്നു.