“സച്ചിന്റെ വാക്കുകളെ ഒരിക്കലും മറക്കില്ല” – നന്ദിയുമായി ജിങ്കൻ

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിന്റെ കൂടെ ആദ്യ നാലു സീസണുകളിലും തണലായി ഒപ്പം ഉണ്ടായിരുന്ന സച്ചിൻ തെൻഡുൽക്കക്ക് നന്ദി കുറിപ്പുമായി കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ സന്ദേശ് ജിങ്കൻ. കഴിഞ്ഞ ദിവസം സച്ചിൻ തന്റെ കൈവശം ഉണ്ടായിരുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ 20% ഓഹരികളും വിറ്റിരുന്നു. ക്ലബിനോട് വിടപറയുന്നതായും സച്ചിൻ വ്യക്തമാക്കിയിരുന്നു.

ഇത്രകാലവും ടീമിന് ഉപദേശം നൽകിയും ടീമിന്റെ പ്രചോദനമായും ഒപ്പം ഉണ്ടായിരുന്ന സച്ചിന് നന്ദി പറയുന്നു എന്ന് ജിങ്കൻ പറഞ്ഞു. ആദ്യ ഐ എസ് എൽ സീസൺ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടതിന് ശേഷം ടീമിനോട് സച്ചിൻ പറഞ്ഞ വാക്കുകൾ ഒരിക്കലും മറക്കില്ല എന്നും ജിങ്കൻ പറഞ്ഞു. അന്നത്തെ സച്ചിന്റെ വാക്കുകൾ ടീമിനെ മൊത്തമായി പിടിച്ചുനിർത്തി എന്നും ജിങ്കൻ പറഞ്ഞു.

എല്ലാത്തിനും നന്ദി പറഞ്ഞ ജിങ്കൻ, സച്ചിന് നന്മയും നല്ലാ ആരോഗ്യവും ആശംസിക്കുകയും ചെയ്തു.

Advertisement