ഇന്ത്യയുടെ ഫുട്ബോൾ വളരാത്തതിന് ക്രിക്കറ്റിനെ കുറ്റം പറയുന്നത് ശരിയല്ല എന്ന് ഇന്ത്യൻ ഡിഫൻഡർ സന്ദേശ് ജിങ്കൻ. ഇന്ത്യയിലെ ക്രിക്കറ്റ് ആണ് ഫുട്ബോളിന്റെ ഭാവി ഇല്ലാതാക്കുന്നത് എന്ന് ആൾക്കാർ പറയാറുണ്ട്. എന്നാൽ അങ്ങനെ ചിന്തിക്കുന്നത് ശരിയായ വഴി അല്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ കൂടിയായ ജിങ്കൻ പറയുന്നു. ക്രിക്കറ്റ് തന്നെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ കായിക ഇനം. അത് ക്രിക്കറ്റ് രാജ്യത്തിന് നൽകിയ കാര്യങ്ങൾ കൊണ്ടാണ്. ജിങ്കൻ പറഞ്ഞു.
രാജ്യത്തേക്ക് ലോകകപ്പ് കൊണ്ടു വരാനും വേറെ പല കിരീടങ്ങൾ കൊണ്ടുവരാനും ക്രിക്കറ്റിനായിട്ടുണ്ട്. ഞാനും ക്രിക്കറ്റ് ആരാധകനും ആ ടീമിനെ ഓർത്ത് അഭിമാനം കൊള്ളുന്നവനുമാണ് ജിങ്കൻ പറഞ്ഞു. ഫുട്ബോൾ ഇന്ത്യയിൽ എല്ലാവർക്കും ഇഷ്ടമാണ് എങ്കിലും പലപ്പോഴും അത് ടിവിയിൽ വരെ ഉണ്ടാവില്ലായിരുന്നു. ഇപ്പോൾ അതിന് മാറ്റങ്ങൾ വന്നിട്ടുണ്ട്. ഐ എസ് എൽ വന്നതോടെ ഇന്ത്യൻ ഫുട്ബോൾ കൂടുതൽ യുവതലമുറയിലേക്ക് എത്താൻ തുടങ്ങി എന്നും ജിങ്കൻ പറഞ്ഞു.
ഇത്ര വലിയ ജനസംഖ്യ ഉള്ള ഇന്ത്യ ഫുട്ബോളിൽ ഇത്ര ചെയ്താൽ പോര എന്നും ജിങ്കൻ ഓർമ്മിപ്പിച്ചു.