മുൻ റെയിൽവേ താരമായ ജഗൻ മരണപ്പെട്ടു. രണ്ട് ദിവസം മുന്നെ തിരുവനന്തപുരത്ത് വെച്ച് അപകടത്തിൽ പെട്ട ജഗൻ ഗുരുതരാവസ്ഥയിൽ ആയിരുന്നു. ഇന്ന് ആശുപത്രി അധികൃതർ മരണം സ്ഥിതീകരിക്കുകയായിരുന്നു. കേരള ഫുട്ബോളിന് പരിചിതമായ മുഖമാണ് ജഗൻ. സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിനൊപ്പം സെവൻസ് മൈതാനങ്ങളിൽ ബൂട്ടു കെട്ടിയിട്ടുള്ള താരമാണ്. തമിഴ്നാടിനെ സന്തോഷ് ട്രോഫിയിൽ പ്രതിനിധീകരിച്ചിട്ടുമുണ്ട്.
ചെന്നൈ ICFൽ ജോലി ചെയ്യുകയായിരുന്നു ജഗൻ. ദേശീയ താരമായ സൂസൈരാജിന്റെയും റെജിന്റെയും മൂത്ത സഹോദരൻ കൂടിയാണ് ജഗൻ. നാളെ ജന്മ നാടായ ഇ പി തുറൈയിൽ നാളെ സംസ്കാര ചടങ്ങുകൾ നടക്കും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
