2024-25 ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യക്ക് ആയി തകർപ്പൻ പ്രകടനം കാഴ്ചവെച്ച ജസ്പ്രീത് ബുംറ പ്ലയർ ഓഫ് ദി സീരീസ് പുരസ്കാരം സ്വന്തമാക്കി. അഞ്ച് മത്സരങ്ങളിൽ നിന്നായി 32 വിക്കറ്റുകൾ ബുമ്ര വീഴ്ത്തിയിരുന്നു. ഈ സീരീസിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയത് ബുമ്രയാണ്.
ഇന്ത്യ ഓസ്‌ട്രേലിയയോട് 1-3ന് തോറ്റ് പരമ്പര നഷ്ടമായി. അവസാന ടെസ്റ്റിൽ ബുമ്ര ഒരു സെഷനിൽ മാത്രമെ ബൗൾ എറിഞ്ഞുള്ളൂ. ബോർഡ ഗവാസ്കർ പരമ്പരയിൽ ഒരു പതിപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ ഹർഭജൻ സിങ്ങിൻ്റെ റെക്കോർഡിന് ഒപ്പമെത്താനും ബുമ്രക്ക് ആയി.
കപിൽ ദേവ്, സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ് തുടങ്ങിയ ഇതിഹാസങ്ങൾക്ക് പിന്നാലെ ഓസ്‌ട്രേലിയയിൽ പ്ലെയർ ഓഫ് ദി സീരീസ് അവാർഡ് നേടുന്ന ഇന്ത്യക്കാരുടെ എലൈറ്റ് പട്ടികയിൽ ബുംറയും ചേർന്നു.