ജപ്പാൻ അറ്റാക്കിംഗ് മിഡ്ഫീൽഡർ കിസുകെ ഹോണ്ട ഇനി ഡെച്ച് ക്ലബായ വിറ്റെസെയ്ക്ക് വേണ്ടി കളിക്കും. ജപ്പാന്റെ സീനിയർ താരമായ ഹോണ്ട വിറ്റെസെയുമായി ഒരു വർഷത്തെ കരാർ ആണ് ഒപ്പുവെച്ചത്. ഇപ്പോൾ കമ്പോഡിയ ദേശീയ ടീമിന്റെ പരിശീലകൻ കൂടിയാണ് ഹോണ്ട. അതിനിടയിലാണ് ഈ പുതിയ നീക്കം.
നേരത്തെ ലോകകപ്പിന് ശേഷം രാജ്യാന്തര ഫുട്ബോളിൽ നിന്ന് ഹോണ്ടെ വിരമിച്ചിരുന്നു. അതിന് ശേഷം ക്ലബ് ഫുട്ബോൾ കളിക്കാൻ ഓസ്ട്രേലിയ എ ലീഗ് ക്ലബായ മെൽബൺ വിക്ടറിയുമായി കരാറിലും എത്തിയിരുന്നു. അവിടെ നിന്ന് പിൻവാങ്ങി ആയിരുന്നു കംബോഡിയ പരിശീലകനാവാൻ ഹോണ്ട പോയത്..
മുമ്പ് എസി മിലാൻ, സി എസ് കെ എ മോസ്കോ തുടങ്ങിയ യൂറോപ്യൻ ക്ലബുകൾക്കായും ഹോണ്ട കളിച്ചിട്ടുണ്ട്. എ സി മിലാൻ വിട്ട ശേഷം മെക്സിക്കൻ ക്ലബായ പചുകയിൽ ആയിരുന്നു ഹോണ്ട്. ജപ്പാൻ ദേശീയ ടീമിനായി 98 മത്സരങ്ങളും 37 ഗോളുകളും ഹോണ്ടയുടെ പേരിൽ ഉണ്ട്.