കലിംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഹൈദരാബാദ് എഫ്‌സിക്കെതിരെ 2-0 ന് തകർപ്പൻ വിജയം നേടിയ ജംഷഡ്‌പൂർ എഫ്‌സി 2025 ലെ കലിംഗ സൂപ്പർ കപ്പ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ജാവിയർ സിവേരിയോയുടെയും (39’, പെനാൽറ്റി) സ്റ്റീഫൻ എസെയുടെയും (64’) ഗോളുകളാണ് ജെ എഫ് സിക്ക് വിജയം സമ്മാനിച്ചത്. ഇതോടെ അവർ അടുത്ത റൗണ്ടിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും.
39-ാം മിനിറ്റിൽ ജംഷഡ്‌പൂരിന്റെ സമ്മർദ്ദത്തിന് ഫലം കണ്ടു. ബോക്സിനുള്ളിൽ അശുതോഷ് മെഹ്തയെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി സിവേരിയോ ഗോളാക്കി മാറ്റി.
രണ്ടാം പകുതിയിലും ആക്രമണം തുടർന്ന ജംഷഡ്പൂർ 64-ാം മിനിറ്റിൽ ജോർദാൻ മറെയുടെ അസിസ്റ്റിൽ നിന്ന് എസെ ഗോൾ നേടിയതോടെ വിജയം ഉറപ്പിച്ചു.