ബയേൺ മ്യൂണിക്ക് മിഡ്ഫീൽഡർ ജമാൽ മുസിയാല 2030 വരെ നീണ്ടു നിൽക്കുന്ന ഒരു പുതിയ കരാറിൽ ഒപ്പുവച്ചു. 21 കാരനായ അദ്ദേഹം ഇതിനകം ബയേണിനായി ഏകദേശം 200 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. പുതിയ കരാറിലൂടെ, ഹാരി കെയ്‌നിനൊപ്പം, ബയേണിന്റെ ഏറ്റവും കൂടുതൽ വരുമാനം നേടുന്നവരിൽ ഒരാളായി മുസിയാല മാറി. സീസണിൽ 25 മില്യൺ യൂറോയോളം താരം സമ്പാദിക്കും.

മുൻ ചെൽസി അക്കാദമി കളിക്കാരനായ മുസിയാല ജർമ്മൻ ദേശീയ ടീമിനായി 38 തവണ കളിച്ചിട്ടുണ്ട്. ഏഴ് ഗോളുകൾ നേടി. 2020ലായിരുന്നു ബയേണിൽ അരങ്ങേറ്റം കുറിച്ചത്. . ഈ സീസണിൽ 30 മത്സരങ്ങളിൽ നിന്ന് 15 ഗോളുകളുമായി മുസിയാല ഗംഭീര ഫോമിലാണ്.