ചാംപ്യൻഷിപ് ക്ലബായ ആസ്റ്റൺ വില്ലയുടെ താരം ജാക്ക് ഗ്രീലിഷ് ക്ലബ്ബിൽ കരാർ പുതുക്കി. അഞ്ച് വർഷത്തെ കരാറിലാണ് താരം ഏർപ്പെട്ടിരിക്കുന്നത്. പുതിയ കരാർ പ്രകാരം 2023വരെ ഗ്രീലിഷ് ആസ്റ്റൺ വില്ലയിൽ തുടരും. 23കാരനായ ഗ്രീലിഷിന് ആസ്റ്റൺ വില്ലയിൽ രണ്ടു വർഷം കൂടി ശേഷിക്കെയാണ് പുതിയ കരാറിൽ ഏർപ്പെട്ടത്.
ഈ കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ ഗ്രീലിഷ് ടോട്ടൻഹാമിലേക്ക് മാറുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ താരത്തെ ടോട്ടൻഹാമിലേക്ക് വിൽക്കില്ലെന്ന് ക്ലബ് വ്യക്തമാക്കിയിരുന്നു. തന്റെ എട്ടാമത്തെ വയസ്സിൽ ആസ്റ്റൺ വില്ലയിൽ എത്തിയ ഗ്രീലിഷ് 120 സീനിയർ ടീം മത്സരങ്ങൾ കളിച്ചിട്ടുണ്ട്.