ഇന്ത്യൻ വനിതാ ലീഗ് 2024-25 സീസൺ ജനുവരി 10ന് ആരംഭിക്കും

Newsroom

Picsart 24 10 28 14 18 25 949
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ വനിതാ ലീഗ് (IWL) 2024-25 സീസൺ 2025 ജനുവരി 10ന് ആരംഭിക്കും. ഹോം ആൻഡ് എവേ ഫോർമാറ്റിൽ ആകും മത്സരം നടക്കുക. IWL 2 ലെ വിജയത്തിന് ശേഷം പശ്ചിമ ബംഗാളിൽ നിന്നുള്ള ശ്രീഭൂമി എഫ്‌സിയും ഒഡീഷയിൽ നിന്നുള്ള NITA ഫുട്‌ബോൾ അക്കാദമിയും ഇത്തവണ IWL-ൽ കളിക്കും. ആകെ എട്ട് ടീമുകൾ ഈ സീസണിൽ ലീഗിൽ ഉണ്ടാകും.

ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ ജനുവരി 10ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് നിലവിലെ ചാമ്പ്യന്മാരായ ഒഡീഷ എഫ്‌സി ഈസ്റ്റ് ബംഗാൾ എഫ്‌സിയെ നേരിടുന്നതോടെ ടൂർണമെന്റ് ആരംഭിക്കും. അന്ന് തന്നെ വൈകിട്ട് നാലിന് മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയത്തിൽ ഗോകുലം കേരള എഫ്‌സി ശ്രീഭൂമി എഫ്‌സിയെയും നേരിടും.

ഫിക്സ്ചർ:

1000710855