ഐ ഡബ്യു എൽ ഗോകുലം ഇന്ന് സ്പോർട്സ് ഒഡിഷക്ക് എതിരെ

Newsroom

Picsart 24 03 03 01 05 06 700
Download the Fanport app now!
Appstore Badge
Google Play Badge 1

ഒഡിഷയിലെ ക്യാപിറ്റൽ ഫുട്ബോൾ അരീനയിൽ ഇന്ന് നടക്കുന്ന ഐ ഡബ്യു എൽ മാച്ചിൽ ഗോകുലം സ്പോർട്സ് ഒഡീഷയെ നേരിടുന്നു. ഒരു സമനില പോലും കിരീട സാധ്യത മങ്ങിപ്പിച്ചേക്കാവുന്ന മത്സരത്തിൽ ഗോകുലത്തിന് വിജയത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യമില്ല. 9 മത്സരങ്ങളിൽ നിന്ന് 20 പോയൻസുള്ള ഗോകുലം രണ്ടാം സ്ഥാനത്തതാണ്. കളിച്ച 9 മാച്ചുകളിൽ ഒന്നുപോലും ജയിക്കാനാവാത്ത സ്പോർട്സ് ഒഡിഷ പോയ്ന്റ്സ് ടേബിളിൽ അവസാനമാണ്.

Picsart 24 03 03 01 04 53 535

ഒഡിഷ എഫ് സിയാണ് നിലവിൽ ടേബിളിൽ ഒന്നാം സ്ഥാനത്ത്. ഗോൾ വേട്ടക്കാരുടെ പട്ടികയിൽ 7 ഗോളുകളുമായി രണ്ടാമതുള്ള ഗോകുലത്തിന്റെ വിദേശതാരം ഫസീല ഇക്വപുട്ട് മിന്നും ഫോമിലാണ്. അഞ്ചു തമാങ്, സൗമ്യ ഗുഗോലത്ത്, സന്ധ്യ രംഗനാഥൻ തുടങ്ങി ഗോൾ നേട്ടക്കാരുടെ പട്ടികയിൽ വേറെയും ഗോകുലം താരങ്ങളുണ്ട്. ഇന്ത്യൻ ഫുട്ബോൾ യൂട്യൂബ് യൂട്യൂബ് ചാനലിൽ ഉച്ചക്ക് 3 തൊട്ട് മത്സരം തത്സമയം കാണാവുന്നതാണ് .