ഇന്ത്യൻ വനിതാ ലീഗ്; ഗോകുലം കേരളയ്ക്ക് ആദ്യ വിജയം

Newsroom

ഗോകുലം കേരള വനിതാ ലീഗ് പുതിയ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി. ഇന്ന് അംബേദ്കർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്‌സി HOPS എഫ്‌സിക്കെതിരെ 1-0 ന് വിജയം നേടി. സേതു എഫ്‌സിക്കെതിരെ സ്വന്തം തട്ടകത്തിൽ നടന്ന ആദ്യ മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞ ഗോകുലത്തിന്റെ രണ്ട് മത്സരങ്ങളിലെ ആദ്യ ജയമാണിത്.

ഗോകുലം കേരള 23 12 14 17 31 27 256

ഇന്ത്യൻ ഇന്റർനാഷണൽ അഞ്ജു തമാങ്ങിന്റെ ആദ്യ പകുതിയുടെ അവസാന സമയത്തെ ഗോൾ ആണ് ഇരു ടീമുകളും തമ്മിലുള്ള വ്യത്യാസം ആയത്‌. രണ്ട് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുമായി ഗോകുലം ഇതോടെ പട്ടികയിൽ ഒന്നാമതെത്തി. ഇനി ഗോകുലം ഡിസംബർ 20ന് ഒഡീഷയെ നേരിടും.