ഭാവിയിൽ ഇറ്റാലിയൻ സൂപ്പർ കപ്പ് ഇന്ത്യയിൽ നടത്താൻ സാധ്യതയുണ്ട് എന്നും ആതിഥേയ രാജ്യമായി ഇന്ത്യയെ സീരി എ പരിഗണിക്കുന്നുണ്ടെന്നും ലീഗിൻ്റെ വാണിജ്യ, മാർക്കറ്റിംഗ് ഡയറക്ടർ മിഷേൽ സിക്കറീസ് പറഞ്ഞു. ആർസിബി ഇന്നൊവേഷൻ ലാബ് ഇന്ത്യൻ സ്‌പോർട്‌സ് ഉച്ചകോടിയിൽ സംസാരിച്ച സിക്കറീസ്, ടൂർണമെൻ്റ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത് സീരി എയുടെ ആഗോള വിപുലീകരണ നയങ്ങളുമായി യോജിക്കുന്നുണ്ടെന്ന് പറഞ്ഞു.
സീരി എ, കോപ്പ ഇറ്റാലിയ ജേതാക്കൾ തമ്മിൽ മത്സരിച്ച ഇറ്റാലിയൻ സൂപ്പർ കപ്പ് സൗദി അറേബ്യയിലാണ് അവസാനമായി നടന്നത്, അവിടെ എസി മിലാൻ 3-2ന് ഇൻ്റർ മിലാനെ പരാജയപ്പെടുത്തി. 2036-ലെ ഒളിമ്പിക്‌സിനായി ഇന്ത്യ ഇപ്പോൾ രംഗത്തുണ്ട്. ഇറ്റാലിയൻ സൂപ്പർ കപ്പ് ആതിഥേയത്വം വഹിക്കുന്നത് ഇന്ത്യയുടെ കായിക രംഗത്തെ അന്താരാഷ്ട്ര പ്രൊഫൈൽ വർദ്ധിപ്പിക്കും.
സീരി എയും ഐപിഎല്ലും തമ്മിൽ ചേർന്ന് പ്രവർത്തിക്കണം എന്നും മിഷേൽ സിക്കറീസ് പറഞ്ഞു.