ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാൾ ചെന്നൈയിനെ പരാജയപ്പെടുത്തി. ചെന്നൈയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് ഈസ്റ്റ് ബംഗാൾ വിജയിച്ചത്. മലയാളി താരം വിഷ്ണു ഇന്ന് ഗോളുമായി തിളങ്ങി.
മത്സരത്തിന്റെ 54ആം മിനുട്ടിൽ ആയിരുന്നു വിഷ്ണുവിന്റെ ഗോൾ. ഷോട്ട് റേഞ്ചിൽ നിന്ന് ഒരു വലം കാലൻ ഷോട്ടിലൂടെ വിഷ്ണു വല കണ്ടെത്തുക ആയിരുന്നു. 84ആം മിനുട്ടിൽ ജീക്സൺ രണ്ടാം ഗോൾ നേടിയതോടെ ഈസ്റ്റ് ബംഗാൾ വിജയം ഉറപ്പിച്ചു.
ഈ വിജയം ഈസ്റ്റ് ബംഗാളിന്റെ സീസണിലെ രണ്ടാം വിജയമാണ്. 7 പോയിന്റുമായി അവർ 11ആം സ്ഥാനത്ത് നിൽക്കുന്നു. 12 പോയിന്റുള്ള ചെന്നൈയിൻ ഒമ്പതാം സ്ഥാനത്തും നിൽക്കുന്നു.