വിനീത് റായ് മുംബൈ സിറ്റിയിൽ സ്ഥിര കരാർ ഒപ്പുവെക്കും

Img 20220617 001912

യുവ മിഡ്ഫീൽഡർ വിനീത് റായിയെ മുംബൈ സിറ്റി സ്വന്തമാക്കും. വിനീത് റായിയും മുംബൈ സിറ്റിയിൽ രണ്ട് വർഷത്തെ കരാർ ഒപ്പുവെക്കാൻ തീരുമാനിച്ചിരിക്കുകയാണ്. താരം കഴിഞ്ഞ സീസണിൽ ലോണിൽ ആയിരുന്നു മുംബൈ സിറ്റിയിൽ കളിച്ചത്. വിനീതിനെ വിൽക്കാൻ ഇപ്പോൾ ഒഡീഷ മുംബൈ സിറ്റിയോട് സമ്മതിച്ചിരിക്കുകയാണ്‌.

മുംബൈക്ക് വേണ്ടി 9 മത്സരങ്ങൾ കളിക്കാൻ വിനീതിനായിരുന്നു‌. അവസാന കുറച്ച് വർഷങ്ങൾ ആയി ഡെൽഹി ഡൈനാമോസിൽ കളിക്കുകയായിരുന്ന താരം ക്ലബ് പേരു മാറ്റി ഒഡീഷ എഫ് സി ആയപ്പോഴും ടീമിനൊപ്പം തന്നെ തുടരുകയായിരുന്നു. മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് താരം കൂടിയാണ് വിനീത് റായ്‌. അസാമിൽ നിന്നുള്ള ഈ മധ്യനിര താരം മുമ്പ് ഐ ലീഗിൽ മിനേർവ എഫ്സിയുടെ താരമായിരുന്നു

Previous articleരണ്ടാം സീഡിനെ വീഴ്ത്തി സത്യന്‍, ആദ്യ 16ൽ ഇടം
Next articleഎഫ് സി ഗോവ ഒരു സൂപ്പർ സൈനിംഗ് നടത്തുന്നു, സ്പെയിനിൽ നിന്ന് ഒരു വിങ്ങർ