വിക്രം പ്രതാപ് സിങ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് ഇല്ല, താരം മുംബൈ സിറ്റിയോട് അടുക്കുന്നു

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരുമെന്ന് കരുതപ്പെട്ട യുവസ്ട്രൈക്കർ വിക്രം പ്രതാപ് സിംഗ് മുംബൈ സിറ്റിയുമായി കരാർ ഒപ്പുവെക്കും. കേരള ബ്ലാസ്റ്റേഴ്സുമായുള്ള കരാർ ചർച്ചകൾ പകുതിക്ക് വെച്ച് മുടങ്ങിയതോടെയാണ് താരം മുംബൈ സിറ്റിയുമായി കരാർ ഒപ്പുവെക്കാൻ തീരുമാനിച്ചത്‌. അടുത്ത സുനിൽ ഛേത്രി ആകും എന്ന് കരുതപ്പെടുന്ന താരമാണ് വിക്രം പ്രതാപ്.

മൂന്നി വർഷത്തെ നീണ്ട കരാറിൽ ആകും വിക്രം പ്രതാപ് സിംഗിനെ മുംബൈ സിറ്റി സ്വന്തമാക്കുക. വരുന്ന സീസണിൽ വിക്രമിനെ ഇന്ത്യൻ ആരോസിന് തന്നെ ലോണിൽ നൽകുന്നതിനെ കുറിച്ചും മുംബൈ സിറ്റി ചിന്തിക്കുന്നുണ്ട്. ഇപ്പോൾ ഇന്ത്യൻ ആരോസിന്റെ ക്യാപ്റ്റനാണ് വിക്രം. ഇന്ത്യൻ യുവ ടീമുകളുടെയും നായകനായി കളിച്ചിട്ടുണ്ട് വിക്രം. ചണ്ഡീഗഢ് ഫുട്ബോൾ അക്കാദമിയിലൂടെ വളർന്ന താരമാണ്. മിനേർവ പഞ്ചാബിന്റെയും ഭാഗമയിട്ടുണ്ട് ഈ യുവ പ്രതീക്ഷ. ഈ സീസണിൽ ആരോസിനു വേണ്ടി നാലു ഗോളുകൾ വിക്രം നേടിയിരുന്നു.

Advertisement