വിദേശ താരങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനെതിരെ ഐ എസ് എൽ ക്ലബുകൾ രംഗത്ത്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

വിദേശ താരങ്ങളുടെ എണ്ണം കുറയ്ക്കാൻ ഉള്ള ഐ എസ് എലിന്റെ തീരുമാനത്തിന് എതിരെ ഐ എസ് എൽ ക്ലബുകൾ രംഗത്ത്. ഐ ലീഗിലെയും മറ്റു ഏഷ്യൻ ടൂർണമെന്റുകളിലെയും പോലെ മത്സരത്തിനായുള്ള സ്ക്വാഡിൽ 4 വിദേശ താരങ്ങൾ മാത്രം എന്ന നിയമം കൊണ്ടു വരാൻ ആണ് ഐ എസ് എൽ ശ്രമിക്കുന്നത്. ഈ നാലു താരങ്ങളിൽ ഒരു ഏഷ്യൻ താരം നിർബന്ധമാണ്.

മൊത്തം സ്ക്വാഡിൽ 6 വിദേശ താരങ്ങൾ ഇതിൽ ഒന്ന് ഏഷ്യൻ വിദേശ താരമാകണം. ഇതാൺ. ഐ ലീഗിലുൻ മറ്റു ഏഷ്യ ടൂർണമെന്റിലും ഉള്ള നിയമം. ഇപ്പോൾ ഐ എസ് എല്ലിൽ 5 വിദേശ താരങ്ങൾക്ക് ആദ്യ ഇലവനിൽ കളിക്കാം. ഏഴു വിദേശ താരങ്ങളെ വരെ സൈനും ചെയ്യാം. ഈ നിയമം പെട്ടെന്ന് മാറ്റുന്നത് കരാറുൾപ്പെടെ പലതിലും പ്രശ്നമുണ്ടാക്കും എന്നാണ് ഐ എസ് എൽ ക്ലബുകൾ പറയുന്നത്. ഒന്നോ രണ്ടോ സീസണുകൾ കഴിഞ്ഞ് ഇത് പ്രാവർത്തികമാക്കാം എന്നാണ് ഭൂരിഭാഗം ഐ എസ് എൽ ക്ലബുകളും പറയുന്നത്.