” പരിശീലകരെ മാറ്റിക്കൊണ്ട് ഇരുന്നാൽ ടീം മെച്ചപ്പെടില്ല, കിബുവിന് കൂടുതൽ സമയം നൽകാമായിരുന്നു” – ഗോകുലം കേരള പരിശീലകൻ

20201119 140014
Credit: Twitter

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനെ പുറത്താക്കിയതിനെ വിമർശിച്ച് ഗോകുലം കേരള പരിശീലകൻ ആൽബെർടോ അന്നെസെ പറഞ്ഞു. കിബു വികൂനയെ പരിശീലക സ്ഥാനത്തു നിന്ന് കേരള ബ്ലാസ്റ്റേഴ്സ് മാറ്റിയതിൽ തനിക്ക് സങ്കടം ഉണ്ട് എന്ന് അന്നെസെ പറഞ്ഞു. കിബുവിനോട് സോറി പറയാൻ താൻ ആഗ്രഹിക്കുന്നു എന്നും ഗോകുലം കേരള പരിശീലകൻ പറഞ്ഞു. ഒരു പരിശീലകൻ ഒരു വർഷത്തിൽ കൂടുതൽ ക്ലബിൽ നിലനിൽക്കുന്ന എന്നത് അത്യാവശ്യമാണ് അന്നെസെ പറഞ്ഞു.

കിബു വികൂനയ്ക്ക് കുറച്ചു കൂടെ സമയം നൽകേണ്ടിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് മത്സരം ഫലങ്ങൾ നല്ലതാകണം എന്ന കാര്യം താൻ മനസ്സിലാക്കുന്നു. എന്നാൽ ഇടക്കിടെ പരിശീലകനെ മാറ്റിയാൽ ടീം എന്ന രീതിയിൽ മെച്ചപ്പെടുക സാധ്യമല്ല. കേരള ബ്ലാസ്റ്റേഴ്സ് എല്ലാ സീസണിലും ഇതു തന്നെയല്ലെ ചെയ്യുന്നത് എന്നും അന്നെസ് ചോദിച്ചു. കേരള ബ്ലാസ്റ്റേഴ്സ് പുറത്താക്കുന്ന പത്താമത്തെ പരിശീലകനാണ് കിബു വികൂന.

Previous articleമാര്‍ക്ക് വുഡ് ഐപിഎല്‍ ലേലത്തില്‍ നിന്ന് പിന്മാറി
Next articleഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ ഒസാക്കയുടെ എതിരാളി ജെന്നിഫർ ബ്രാഡി