വിബിന്റെ പരിക്ക് ഗുരുതരമല്ല എന്ന് ഇവാൻ, മോഹൻ ബഗാനെതിരെ കളിക്കില്ല

Newsroom

Picsart 23 09 20 23 29 32 709

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആശ്വാസ വാർത്ത. അവരുടെ യുവ മധ്യനിര താരം വിബിൻ മോഹനന് ഏറ്റ പരിക്ക് അത്ര സാരമുള്ളതല്ല എന്ന് റിപ്പോർട്ടുകൾ. ഇന്ന് മാധ്യമങ്ങളോട് സംസാരിച്ച പരിശീലകൻ ഇവാൻ വുകമാനോവിച് വിബിന്റെ കാലിൽ പൊട്ടലുകൾ ഒന്നും കണ്ടെത്തിയില്ല എന്ന് അറിയിച്ചു‌. എക്സറേ എടുത്തു എന്നും പൊട്ടലുകൾ ഇല്ല എന്നും അദ്ദേഹം പറഞ്ഞു. എങ്കിലും രണ്ട് ദിവസം കൂടെ കാത്ത് നിന്ന ശേഷം മാത്രമെ പരിക്ക് എത്ര കാലം താരത്തെ പുറത്ത് ഇരുത്തൂ എന്ന് പറയാൻ ആകൂ എന്നും അദ്ദേഹം പറഞ്ഞു.

വിബിൻ 23 09 20 23 28 58 495

മറ്റന്നാൾ നടക്കുന്ന മോഹൻ ബഗാനെതിരായ മത്സരത്തിൽ വിബിൻ ഉണ്ടാകില്ല എന്നും കോച്ച് പറഞ്ഞു. ഇന്നലെ മുംബൈ സിറ്റിക്ക് എതിരെ കളിക്കുമ്പോൾ ഒരു ടാക്കിൾ ചെയ്യുന്നതിന് ഇടയിൽ ആയിരുന്നു വിബിന് പരിക്കേറ്റത്‌. വിബിന്റെ അഭാവത്തിൽ മോഹൻ ബഗാനെതിരെ അസ്ഹറും ഡാനിഷും മധ്യനിരയിൽ ഇറങ്ങാൻ ആണ് സാധ്യത കാണുന്നത്.