ഗ്രീസിലെ പരിശീലനം കഴിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സിന്റെ വിബിൻ മോഹനൻ മടങ്ങിയെത്തി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് യുവതാരം വിബിൻ മോഹനൻ ഗ്രീസിൽ നിന്ന് മടങ്ങിയെത്തി. ഒരു മാസത്തോളം നീണ്ടു നിന്ന പരിശീലനം കഴിഞ്ഞ് മടങ്ങി എത്തിയ വിബിൻ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ ക്യാമ്പിൽ ചേർന്നു. ഗ്രീക്ക് ഫസ്റ്റ് ഡിവിഷൻ ക്ലബ്ബ് OFI ക്രീറ്റിന് ഒപ്പം ആയിരുന്നു താരം ഒരു മാസം ചിലവഴിച്ചത്. ഡച്ച് ഫസ്റ്റ് ഡിവിഷൻ ക്ലബായ എസ് സി ഹീരെന്വെനെതിരെ സബ്ബായി കളത്തിൽ ഇറങ്ങാനും വിബിനായി.

വിബിൻ 23 08 08 12 08 45 228

OFI ക്രീറ്റ് ഗ്രീസിലെ പ്രധാന ക്ലബ്ബുകളിലൊന്നാണ്. അവർക്ക് ഒപ്പം പ്രീ-സീസണിൽ പങ്കെടുത്തത് താരത്തിന്റെ വളർച്ചയിൽ പ്രധാനമാകും. വിബിൻ ക്രീറ്റിന്റെ ഫസ്റ്റ് ടീമിനൊപ്പം ആണ് ഇത്രയും ദിവസം പരിശീലനം നടത്തിയത്.

കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറണ്ട് കപ്പിനായുള്ള ഒരുക്കത്തിലാണ് ഇപ്പോൾ. ഇനി ഒരാഴ്ച മാത്രമെ ബ്ലാസ്റ്റേഴ്സിന്റെ ഡ്യൂറണ്ട് കപ്പിലെ ആദ്യ മത്സരത്തിനായുള്ളൂ. അടുത്ത ദിവസങ്ങളിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറണ്ട് കപ്പിനായുള്ള തങ്ങളുടെ ടീം പ്രഖ്യാപിക്കും.