ചെന്നൈയിന്റെ സ്ട്രൈക്കറായ വാൽസ്കിസ് ഇനി ചെന്നൈയിനോടൊപ്പം ഇല്ല. താൻ ക്ലബ് വിടുകയാണെന്ന് താരം പ്രഖ്യാപിച്ചു. എല്ല നല്ല ഓർമ്മകൾക്കും ചെന്നൈയിനോട് നന്ദി പറയുന്നു എന്ന് വാൽസ്കിസ് പറഞ്ഞു. മറീന അരീന തനിക്ക് എപ്പോഴും മിസ് ചെയ്യുമെന്നും വാൽസ്കിസ് പറഞ്ഞു. രണ്ട് ഘട്ടങ്ങളിലായി രണ്ട് സീസണുകളിൽ വാൽസ്കിസ് ചെന്നൈയിനായി കളിച്ചിട്ടുണ്ട്.
കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു അവസാനം വാൽസ്കിസ് ചെന്നൈയിനിൽ എത്തിയത്. പക്ഷെ ആദ്യ വരവു പോലെ ഗംഭീരമായില്ല വാൽസ്കിസിന്റെ രണ്ടാം വരവ്. രണ്ട് ഗോളുകൾ മാത്രമെ താരത്തിന് നേടാൻ ആയുള്ളൂ. 2019-20 ഐ എസ് എൽ സീസണിൽ ചെന്നൈയിന് ഒപ്പം ഗോൾഡൻ ബൂട്ട് ജേതാവായിരുന്നു വാൽസ്കി. ആ ഐ എസ് എൽ സീസണിൽ ഫൈനലിൽ ഫൈനലിൽ അടക്കം 15 ഗോളുകൾ വാൽസ്കിസ് അടിച്ചു കൂട്ടിയിരുന്നു. ആറ് അസിസ്റ്റും താരം അന്ന് ചെന്നൈയിനായി സംഭാവന നൽകി.
ലിത്വാനിയൻ സ്ട്രൈക്കറായ നെരിജുസ് വാൽസ്കിസ് കഴിഞ്ഞ സീസൺ തുക്കത്തിൽ ആണ് ജംഷദ്പൂരിൽ എത്തിയത്. അവിടെ നിന്നാണ് ചെന്നൈയിനിലേക്ക് മടങ്ങിയത്. ഇസ്രായീലി ക്ലബായ യഹൂദ, തായ് ക്ലബായ റചാബുരി എന്നിവർക്കായും കളിച്ചിട്ടുണ്ട്. ലിത്വാനിയ ദേശീയ ടീമിലെ സജീവ സാന്നിദ്ധ്യമായിരുന്ന താരം രാജ്യത്തിനായി ഇരുപതിൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്.