വാല്പുയിയക്ക് മുംബൈ സിറ്റിയിൽ നാലു വർഷത്തെ കരാർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

യുവതാരം വാല്പുയിയയുടെ കരാർ
2025 വരെ നീട്ടാൻ മുംബൈ സിറ്റി എഫ്‌സി തീരുമാനിച്ചു. 2019-20 സീസണു ശേഷമാായിരുന്നു താരം മുംബൈ സിറ്റിയിൽ എത്തിയത്. 2019 ഒക്ടോബറിൽ മുംബൈ സിറ്റി എഫ്‌സിക്ക് വേണ്ടി ഒഡിഷ എഫ്‌സിക്കെതിരായ മത്സരത്തിൽ വാൽപുയ അരങ്ങേറ്റം കുറിച്ചു. തന്റെ അരങ്ങേറ്റ ഐഎസ്എൽ സീസണിൽ നാല് മത്സരങ്ങളിൽ താരം കളിച്ചിരുന്നു.

21-കാരനായ ഡിഫൻഡർ പക്ഷെ ഇതുവരെ സെർജിയോ ലോബെറയ്ക്ക് കീഴിൽ മുംബൈ സീനിയർ ടീമിൽ ഇറങ്ങിയിട്ടില്ല. പുതിയ സീസണിൽ അവസരം കിട്ടും എന്നാണ് യുവതാരം പ്രതീക്ഷിക്കുന്നത്. സബ്ജൂനിയർ തലത്തിൽ തന്റെ സ്വന്തം സംസ്ഥാനമായ മിസോറമിനെ പ്രതിനിധീകരിച്ചതിനു ശേഷം Hmingthanmawia 2016ൽ ആണ് ഐസ്വാൾ FC യുമായി തന്റെ ആദ്യ പ്രൊഫഷണൽ കരാർ ഒപ്പിട്ടത്‌. അവിടെ അവരുടെ ജൂനിയർ, സീനിയർ വിഭാഗങ്ങൾക്കായി നടത്തിയ പ്രകടനമാണ് താരത്തെ മുംബൈ സിറ്റിയിലേക്ക് എത്തിച്ചത്.