ഉമേഷ് പേരാമ്പ്ര ഇനി കേരള ബ്ലാസ്റ്റേഴ്സിനൊപ്പം

- Advertisement -

ഒരു യുവതാരത്തെ കൂടെ കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തിരിക്കുകയാണ്. പുതുതായി മഹാരാഷ്ട്രക്കാരനായ പാതിമലയാളി ഉമേഷ് പേരാമ്പ്രയെയാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി ഇരിക്കുന്നത്. ജനനം കൊണ്ട് മലയാളിയായ ഉമേഷ് മുംബൈ സ്വദേശിയാണ്. മുമ്പ് റിലയന്‍സ് യൂത്ത് ഫൗണ്ടേഷന്‍, ഇന്ത്യ U22 ക്യാമ്പ് എന്നിവയില്‍ ഇടം പിടിച്ച ഈ യുവ സെന്റർ ബാക്ക് കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസിന് കരുത്താകും.

23കാരനായ താരം മുൻ മുംബൈ എഫ് സി താരം റിതേഷ് പേരാമ്പ്രയുടെ സഹോദരനാണ്. മുമ്പ് മുംബൈ എഫ് സിയിൽ ട്രയൽസിൽ ഉണ്ടായിരുന്നു. ഓസോൺ എഫ് സിക്ക് വേണ്ടി സെക്കൻഡ് ഡിവിഷൻ ഐലീഗിലും താരം കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ജംഷദ്പൂർ റിസേർവ്സിനായും ഉമേഷ് കളിച്ചിട്ടുണ്ട്‌. കേരള ബ്ലാസ്റ്റേഴ്സിലും തുടക്കത്തിൽ റിസേർവ്സ് ടീമിലാകും ഉമേഷ് കളിക്കുക.

Advertisement