സീസൺ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ഒരു പരിക്ക് കൂടെ നേരിടേണ്ടി വന്നിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി ഗോൾ കീപ്പർ ആയ ടി പി രെഹ്നേഷിനാണ് പരിക്കേറ്റിരിക്കുന്നത്. എ ടി കെ കൊൽക്കത്തയ്ക്ക് എതിരായ മത്സരത്തിൽ രെഹ്നേഷിനെ ഒന്നാം കീപ്പറായി ഇറക്കാനായിരുന്നു ഷറ്റോരി ഉദ്ദേശിച്ചിരുന്നത്. രെഹ്നേഷ് എത്ര കാലം പുറത്ത് ഇരിക്കേണ്ടി വരും എന്നത് വ്യക്തമല്ല.
രെഹ്നേഷിന്റെ അഭാവത്തിൽ ബിലാൽ ഖാനാകും ഇന്ന് കേരള ബ്ലാസ്റ്റേഴ്സിനായി ഇറങ്ങുക. മുമ്പ് റിയൽ കാശ്മീരിനായും ഗോകുലം കേരള എഫ് സിക്കായും വല കാത്തിട്ടുള്ള താരമാണ് രെഹ്നേഷ്. മുൻ ഗോകുലം കീപ്പർ ഷിബിൻ സബ്ബായും ഉണ്ടാകും