തിരി ഇനി മുംബൈ സിറ്റിക്ക് ഒപ്പം, ഔദ്യോഗിക പ്രഖ്യാപനം വന്നു

Newsroom

സ്പാനിഷ് ഡിഫൻഡർ തിരി മുംബൈ സിറ്റിയിലേക്ക് എത്തി. താരം കഴിഞ്ഞ സീസൺ അവസാനത്തോടെ മോഹൻ ബഗാൻ വിടുകയാണെന്ന് അറിയിച്ചിരുന്നു‌. മൊർട്ടാഡ ഫാളിന് പകരക്കാരനായാണ് തിരിയെ മുംബൈ സിറ്റി ടീമിലേക്ക് എത്തിക്കുന്നത്. താരം രണ്ട് വർഷത്തെ കരാർ മുംബൈ സിറ്റിയിൽ ഒപ്പുവെച്ചു.

Picsart 23 05 10 16 41 37 397

അവസാന മൂന്ന് സീസണിലും എ ടി കെ മോഹൻ ബഗാന്റെ താരമായിരുന്നു തിരി‌. പരിക്ക് മോഹൻ ബഗാനിൽ തിരിക്ക് പലപ്പോഴും തിരിച്ചടിയായി മാറി. കഴിഞ്ഞ സീസണിൽ ഒറ്റ മത്സരം താരം കളിച്ചിരുന്നില്ല.

2020ൽ ആയിരുന്നു ജംഷദ്പൂർ എഫ് സി വിട്ട് തിരി മോഹൻ ബഗാനിൽ എത്തിയത്. തിരി മൂന്ന് സീസണോളം ജംഷദ്പൂരിന്റെ പ്രധാന താരമായിരുന്നു. ജംഷദ്പൂരിന്റെ ക്യാപ്റ്റനുമായിരുന്നു. 2016ൽ എ ടി കെ ജേഴ്സിയിലാണ് ആദ്യം തിരി സ്പെയിനിൽ നിന്ന് ഇന്ത്യയിൽ എത്തിയത്. മുമ്പ് അത്ലറ്റിക്കോ മാഡ്രിഡ് ബി ടീമിനു വേണ്ടിയും ബൂട്ടു കെട്ടിയിട്ടുണ്ട്.