ഏഷ്യയിലെ ഏറ്റവും വലിയ ടിഫോ ഒരുക്കി മഞ്ഞപ്പട!!

Newsroom

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ആയ മഞ്ഞപ്പട ഇന്ന് ഒരു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ഇന്ന് ബെംഗളൂരു എഫ് സിക്ക് എതിരായ മത്സരത്തിനു മുമ്പ മഞ്ഞപ്പട അവതരിപ്പിച്ച ടിഫോ ഏഷ്യയിൽ ഒരു ഫുട്ബോൾ സ്റ്റേഡിയത്തിൽ ഉയരുന്ന ഏറ്റവും വലിയ ടഫോ ആണ്. ഇന്ന് ഈസ്റ്റ് ഗ്യാലറിയിൽ ആയിരുന്നു മഞ്ഞപ്പട ടിഫോ ഉയർത്തിയത്. ബെംഗളൂരു എഫ് സി മത്സരത്തിന് മുമ്പ് ചരിത്രം പിറക്കും എന്ന് കേരള ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടമായ മഞ്ഞപ്പട പറഞ്ഞിരുന്നു.

Picsart 22 12 11 23 22 56 805

ഇവാൻ വുകമാാനോവിചും കേരള ബ്ലാസ്റ്റേഴ്സ് ക്ലബിന്റെ പ്രതീകമായ കൊമ്പനും ആരാധകരും തിരമാലകളും ഒക്കെ അടങ്ങുന്നതായിരുന്നു ടിഫോ. ഇത് ചരിത്ര നിമിഷം ആണ് എന്ന് ടിഫോയുടെ ചിത്രം പങ്കുവെച്ച് കേരള ബ്ലാസ്റ്റേഴ്സ് ക്ലബ് ട്വീറ്റ് ചെയ്തു.

ഇന്ന് ചിരവൈരികളായ ബെംഗളൂരുവിനെ തോൽപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്സിനായിരുന്നു. ഐ എസ് എല്ലിൽ ഇന്ന് നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകളുടെ വിജയം കേരള ബ്ലാസ്റ്റേഴ്സ് നേടി. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ നിന്ന ശേഷമായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവ്.