മുൻ ലിവർപൂൾ താരം തൈവോ അവോനിയി നോട്ടിങ്ഹാം ഫോറസ്റ്റിൽ

Newsroom

പ്രീമിയർ ലീഗിലേക്ക് പ്രൊമോഷൻ നേടി എത്തിയ നോട്ടിങ്ഹാം ഫോറസ്റ്റ് ഒരു സൈനിംഗ് കൂടെ പൂർത്തിയാക്കി. നൈജീരിയൻ യുവതാരം തൈവോ അവോനിയി ആണ് ഫോറസ്റ്റിലേക്ക് എത്തുന്നത്. ജർമ്മൻ ക്ലബായ യൂണിയൻ ബെർലിനിൽ നിന്നാണ് തൈവോ ഫോറസ്റ്റിൽ എത്തുന്നത്. 17 മില്യൺ ആയിരിക്കും ട്രാൻസ്ഫർ തുക. തൈവോയുടെ മുൻ ക്ലബായ ലിവർപൂളിന് ഇതിന്റെ 10% ലഭിക്കും.

ലിവർപൂളിൽ ആറ് വർഷത്തോളം തൈവീ ഉണ്ടായിരുന്നു എങ്കിലും അറ്റാക്കിംഗ് താരത്തിന് ഒരിക്കൽ പോലും ലിവർപൂൾ അവസരം നൽകിയില്ല. താരം സ്ഥിരമായി ലോണിൽ പോവുകവായിരുന്നു. 2020ൽ അവസാനം യൂണിയൻ ബെർലിനിൽ ലോണിൽ പോയ ശേഷം താരം അവിടെ തന്നെ തുടർന്നു. കഴിഞ്ഞ സീസണിൽ അവിടെ 15 ഗോളുകൾ അടിക്കാൻ അദ്ദേഹത്തിനായിരുന്നു.