കരാർ റദ്ദാക്കി മാറ്റി സ്റ്റൈന്മാൻ ഈസ്റ്റ് ബംഗാളിനോട് യാത്ര പറഞ്ഞു

Singh40 0436 800x533
Image Credit: Twitter
- Advertisement -

ഈസ്റ്റ് ബംഗാളിന്റെ വിദേശ താരമായിരുന്ന മാറ്റി സ്റ്റൈന്മാൻ ക്ലബ് വിട്ടു. രണ്ട് വർഷത്തെ കരാർ ബാക്കി ഉണ്ടായിരുന്ന താരം കരാർ റദ്ദാക്കി ഓസ്ട്രേലിയയിലേക്ക് നീങ്ങി. ഓസ്ട്രേലിയൻ ക്ലബായ ബ്രിസ്ബൈൻ റോർ ആണ് താരത്തെ സൈൻ ചെയ്തത്. കഴിഞ്ഞ സീസണ ഈസ്റ്റ് ബംഗാളിനായി മികച്ച പ്രകടനം കാഴ്ച വെച്ച താരമായിരുന്നു സ്റ്റൈന്മാർ. 17 മത്സരങ്ങൾ ഈസ്റ്റ് ബംഗാളിനായി കളിച്ച താരം നാലു ഗോളുകളും മൂന്ന് അസിസ്റ്റും ക്ലബിന് സംഭാവന ചെയ്തിരുന്നു.

എ ലീഗ് ക്ലബായ വില്ലിങ്ടൺ ഫീനിക്സിൽ നിന്നായിരുന്നു സ്റ്റൈന്മാൻ ഈസ്റ്റ് ബംഗാളിലേക്ക് വന്നത്. 26കാരനായ താരം മുമ്പ് ജർമ്മനിയിലെ മികച്ച ക്ലബുകൾക്ക് കളിച്ചിട്ടുണ്ട്. ബുണ്ടസ് ലീഗ ക്ലബായ ഹാംബർഗിന്റെ താരമായിരുന്നു. ജർമ്മനിയിലെ രണ്ടാം ഡിവിഷൻ ക്ലബുകൾക്കായും ഡെന്മാർക്കിലെ ക്ലബുകൾക്കായും കളിച്ചിട്ടുണ്ട്.

Advertisement