റഫറിക്കെതിരെ ആഞ്ഞടിച്ച് കോപ്പലാശാൻ

- Advertisement -

ഐ എസ് എല്ലിലെ റഫറിയിംഗിനെതിരായുള്ള പരാതിക്കാരുടെ ലിസ്റ്റിലേക്ക് സ്റ്റീവ് കോപ്പലും. ഇന്നലെ നടന്ന ജംഷദ്പൂർ എഫ് സി ഗോവ പോരാട്ടത്തിലെ വിവാദ തീരുമാനങ്ങൾക്കെതിരെയാണ് സ്റ്റീവ് കോപ്പൽ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. ഇന്നലെ എഫ് സി ഗോവയോട് ജംഷദ്പൂർ എഫ് സി വഴങ്ങിയ രണ്ട് ഗോളുകൾക്കും മോശം തീരുമാനം കാരണമായെന്നാണ് കോപ്പലിന്റെ വാദം.

ഇന്നലെ എഫ് സി ഗോവ നേടിയ ആദ്യ ഗോൾ പെനാൾട്ടിയിൽ നിന്നായിരുന്നു. ആ പെനാൾട്ടി ക്ലിയർ ചലഞ്ച് ആണെന്ന് പറഞ്ഞ കോപ്പൽ ഒരു കോർണറാണ് അതാകേണ്ടത് എന്ന് പറഞ്ഞു. രണ്ടാമത്തെ ഗോവയുടെ ഗോൾ നല്ല ഫിനിഷായിരുന്നെന്നും ഓഫ്സൈഡ് ആണെന്ന പ്രശ്നമേ ഉള്ളൂ എന്നെന്നും പരിഹസിച്ച് കൊണ്ട് കോപ്പൽ പറഞ്ഞു.

റഫറിമാരെ‌ കുറ്റം പറയുന്നതിൽ സന്തോഷമില്ല എന്നും എന്നാൽ റഫറിമാർ ആവരുത് മത്സരത്തിന് വിധി എഴുതുന്നത് എന്നും കോപ്പൽ പറഞ്ഞു. ഒരു പോയന്റെങ്കിലും ജംഷദ്പൂർ അർഹിച്ചിരുന്നു എന്നും കോപ്പൽ മത്സരശേഷം പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement