സൗരവ് ദാസ് ഈസ്റ്റ് ബംഗാൾ വിട്ട് ചെന്നൈയിനിലേക്ക്

ഈസ്റ്റ് ബംഗാൾ താരം സൗരവ് ദാസ് ഈസ്റ്റ് ബംഗാൾ വിടും. മധ്യനിര താരം മറ്റൊരു ഐ എസ് എൽ ക്ലബായ ചെന്നൈയിനിലേക്ക് ആകും പോകുന്നത്. ചെന്നൈയിൻ താരവുമായി കരാറിൽ എത്തി കഴിഞ്ഞു. രണ്ട് വർഷത്തെ കരാർ ആകും സൗരവ് ദാസ് ചെന്നൈയിനിൽ ഒപ്പുവെക്കുക. ഈ സീസണിൽ ഈസ്റ്റ് ബംഗാളിനായി 18 ഐ എസ് എൽ മത്സരങ്ങൾ സൗരവ് ദാസ് കളിച്ചിരുന്നു. ഈസ്റ്റ് ബംഗാൾ സ്റ്റാർടിംഗ് ഇലവനിലെ സ്ഥിരാംഗമായിരുന്നു.

താരം ഒരു സീസൺ മുമ്പ് മുംബൈ സിറ്റിയിൽ നിന്നാണ് ഈസ്റ്റ് ബംഗാളിൽ എത്തിയത്‌. താരം മുംബൈ സിറ്റിയിൽ രണ്ട് വർഷത്തോളം കളിച്ചിരുന്നു. നേരത്തെ കൊൽക്കത്തൻ ക്ലബായ മോഹൻ ബഗാനൊപ്പം ആയിരുന്നു സൗരവ് ദാസ് കളിച്ചിരുന്നത്. ബഗാനൊപ്പം കൊൽക്കത്ത ഫുട്ബോൾ ലീഗ് കിരീടം സൗരവ് ദാസ് നേടിയിട്ടുണ്ട്.