സോട്ടിരിയോ 2024 വരെ കളിക്കില്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് അറിയിച്ചു

Newsroom

Picsart 23 07 19 13 10 23 959
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് താരം ജോഷുവ സൊട്ടിരിയോ ദീർഘകാലം പുറത്തിരിക്കും എന്ന് ക്ലബ് തന്നെ അറിയിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരു പരിശീലന സെഷനിൽ ഫോർവേഡ് ജൗഷുവ സോട്ടിരിയോയ്ക്ക് കണങ്കാലിന് പരിക്കേറ്റതായും ഇത് താരത്തെ മാസങ്ങളോളം പുറത്ത് ഇരുത്തും എന്നും ക്ലബ് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സ് 23 07 16 19 30 33 788

പൂർണ്ണമായി മടങ്ങിവരാനുള്ള കൃത്യമായ സമയപരിധി ഇനിയും ഉറപ്പായിട്ടില്ല എങ്കിലും, പ്രാഥമിക വിലയിരുത്തലിൽ, ജൗഷുവ 2024 വരെ കളിക്കാൻ സാധ്യതയില്ല എന്ന് ക്ലബ് പ്രസ്താവനയിൽ പറയുന്നു. അദ്ദേഹത്തിന് സാധ്യമായ ഏറ്റവും മികച്ച ചികിത്സ നൽകാൻ ക്ലബ് പ്രവർത്തിക്കും എന്നും ഫീൽഡിലേക്കുള്ള അവന്റെ സുരക്ഷിതവും കാര്യക്ഷമവുമായ തിരിച്ചുവരവ് ക്ലബ് ഉറപ്പാക്കും എന്നും ക്ലബ് അറിയിച്ചു.

ഞങ്ങളുടെ ആരാധകരും പിന്തുണക്കാരും സോട്ടിരിയോയ്ക്ക് അവരുടെ അചഞ്ചലമായ പിന്തുണ തുടർന്നും നൽകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു എന്നും ക്ലബ് പറഞ്ഞു. താരത്തിനു പകരം ബ്ലാസ്റ്റേഴ്സ് പുതിയ അറ്റാക്കിംഗ് താരത്തെ ടീമിലേക്ക് എത്തിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്‌