കേരള ബ്ലാസ്റ്റേഴ്സ് പെപ്രയെ നിലനിർത്തും, സൊട്ടിരിയോയെ ഒഴിവാക്കാൻ സാധ്യത

Newsroom

കേരള ബ്ലാസ്റ്റേഴ്സ് അവരുടെ ഫോർവേഡ് താരം ജോഷുവ സൊട്ടിരിയോയെ റിലീസ് ചെയ്യാൻ സാധ്യത. ജിമിനസിലൂടെ പുതിയ സ്ട്രൈക്കർ ആയതോടെ ബ്ലാസ്റ്റേഴ്സ് ഒരു വിദേശ താരത്തെ റിലീസ് ചെയ്യും എന്ന് ഉറപ്പാവുകയാണ്. അത് ജോഷുവ സൊട്ടാരിയോ ആകും എന്നാണ് റിപ്പോർട്ടുകൾ. നേരത്തെ പെപ്രയെ ബ്ലാസ്റ്റേഴ്സ് ലോണിൽ അയക്കും എന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ പെപ്രയെ നിലനിർത്തി ജോഷുവയെ റിലീസ് ചെയ്യാം എന്നാണ് ഇപ്പോൾ ക്ലബ് മാനേജ്മെന്റിന്റെ തീരുമാനം.

പെപ്രയും നോഹയും
പെപ്രയും നോറയും

കേരള ബ്ലാസ്റ്റേഴ്സ് ഒരു വർഷം മുമ്പ് സൈൻ ചെയ്ത സൊട്ടീരിയോക്ക് ഇതുവരെ ബ്ലാസ്റ്റേഴ്സിനായി കളിക്കാൻ ആയിട്ടില്ല. കഴിഞ്ഞ സീസൺ മുഴുവൻ പരിക്ക് കാരണം താരത്തിന് നഷ്ടമായിരുന്നു. ഈ സീസണിൽ പ്രീസീസൺ ഘട്ടത്തിൽ വീണ്ടും അദ്ദേഹത്തിന് പരിക്കേറ്റു.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിൽ 2025 വരെ നീണ്ടു നിൽക്കുന്ന കരാർ ജോഷുവയ്ക്ക് ഉണ്ട്.