സൂസൈരാജിന്റെ പരിക്ക് എ ടി കെ മോഹൻ ബഗാന് തിരിച്ചടിയാകും

Img 20201120 210842
Credit: Twitter
- Advertisement -

ഇന്നലെ കേരള ബ്ലാസ്റ്റേഴ്സും എ ടി കെ മോഹൻ ബഗാനുമായുള്ള മത്സരത്തിൽ മൂന്ന് പോയിന്റ് കിട്ടി എങ്കിലും ഈസ്റ്റ് ബംഗാൾ ആരാധകർക്ക് വിജയത്തിലും നഷ്ടം സംഭവിച്ചു. അവരുടെ പ്രധാന മധ്യനിര താരങ്ങളിൽ ഒന്നായ മൈക്കൾ സൂസൈരാജിന് പരിക്കേറ്റതാണ് പ്രശ്നമായിരിക്കുന്നത്. മത്സരത്തിന്റെ 13ആം മിനിട്ടിൽ ആയിരുന്നു സൂസൈരാജിന് പരിക്കേറ്റത്.

മുട്ടിനേറ്റ പരിക്കിന്റെ വേദന കൊണ്ട് പിടഞ്ഞ സൂസൈരാജിനെ സ്ട്രെച്ചറിലാണ് കളത്തിൽ നിന്ന് മാറ്റിയത്. ഇതുവരെ പരിക്കിന്റെ വിശദാംശങ്ങൾ ക്ലബ് പുറത്ത് വിട്ടിട്ടില്ല എങ്കിലും പരിക്ക് സാരമുള്ളതാണ് എന്നാണ് സൂചനകൾ. എ സി എൽ ഇഞ്ച്വറി ആവരുത് എന്നാണ് ഫുട്ബോൾ ആരാധകർ ഇപ്പോൾ പ്രാർത്ഥിക്കുന്നത്. മുമ്പ് ദീർഘകാലം പരിക്കേറ്റ് പുറത്ത് നിക്കേണ്ടി വന്ന ചരിത്രമുള്ള സൂസൈരാജിന് ഒരു വലിയ പരിക്ക് കൂടെ ഏറ്റുവാങ്ങൾ വലിയ നിരാശ നൽകും. എ ടി കെ കൊൽക്കത്തയ്ക്ക് സീസൺ തുടങ്ങും മുമ്പ് മുട്ടിനേറ്റ പരിക്ക് കാരണം സ്ട്രൈക്കർ ജോബി ജസ്റ്റിനെ നഷ്ടമായിരുന്നു. സൂസൈരാജിന് കൂടുതൽ പരിശോധനകൾ ഇന്ന് നടക്കും. ഇതിനു ശേഷം ക്ലബ് ഔദ്യോഗികമായി പരിക്കിന്റെ കാര്യത്തിൽ വ്യക്തത വരുത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Advertisement