ഇനി സെമി ഫൈനൽ യോഗ്യത ഞങ്ങളുടെ കയ്യിൽ, സെമിയിൽ എത്താൻ കേരള ബ്ലാസ്റ്റേഴ്സിന് ഇനി വേണ്ടത് ഇത് മാത്രം

Newsroom

Sahal Blasters
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് മുംബൈ സിറ്റിയെ പരാജയപ്പെടുത്തിയതോടെ കേരള ബ്ലാസ്റ്റേഴ്സ് ടോപ് 4ൽ തിരികെയെത്തി. ഇനി ഒരു മത്സരം മാത്രം ബാക്കിയിരിക്കെ കേരള ബ്ലാസ്റ്റേഴ്സിന് സെമി ഉറപ്പിക്കാൻ ഒരു പോയിന്റ് മതി. അവസാന മത്സരത്തിൽ ഗോവക്ക് എതിരെ വിജയിക്കുകയോ സമനില നേടുകയോ ചെയ്താൽ കേരള ബ്ലാസ്റ്റേഴ്സിന് സെമി ഫൈനൽ ഉറപ്പിക്കാം. ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് 33 പോയിന്റാണ് ഉള്ളത്. മുംബൈ സിറ്റിക്ക് 31 പോയിന്റും.

അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് സമനില നേടുകയും മുംബൈ സിറ്റി വിജയിക്കുകയും ചെയ്താൽ രണ്ട് ടീമുകൾക്കും 34 പോയിന്റാകും. മുംബൈ സിറ്റിയെ രണ്ട് മത്സരങ്ങളിലും തോൽപ്പിച്ച കേരള ബ്ലാസ്റ്റേഴ്സ് ഹെഡ് ടു ഹെഡ് മികവിൽ പ്ലേ ഓഫിലേക്ക് പോകും. കേരള ബ്ലാസ്റ്റേഴ്സിന് ഞായറാഴ്ച ആണ് അടുത്ത മത്സരം. ശനിയാഴ്ച മുംബൈ സിറ്റി അവരുടെ അവസാന മത്സരത്തിൽ ഹൈദരബാദിനെ നേരിടും. അന്ന് മുംബൈ സിറ്റി പോയിന്റ് നഷ്ടപ്പെടുത്തിയാൽ അവസാന മത്സരം കളിക്കും മുമ്പ് തന്നെ കേരള ബ്ലാസ്റ്റേഴ്സ് സെമി ഉറപ്പിക്കും.