കിരീടമില്ലാതെ ആൻഡ്രെ ഷെബ്രി ഫുട്ബോളിൽ നിന്ന് വിടവാങ്ങി

- Advertisement -

ചെന്നൈയിൻ എഫ് സിയുടെ ഫോർവേഡായ ആൻഡ്രെ ഷെബ്രിക്ക് ഇന്നലെ നടന്ന ഐ എസ് എൽ ഫൈനൽ തന്റെ കരിയറിലെ അവസാന മത്സരമായിരുന്നു. കിരീടത്തോടെ കരിയർ അവസാനിപ്പിക്കാം എന്ന ആഗ്രഹം നടന്നില്ല എങ്കിലും ഈ ചെന്നൈയിൻ സീസണെ ഓർത്ത് താരത്തിന് അഭിമാനിക്കുക തന്നെ ചെയ്യാം.

ഇന്നലെ ഗോവയിൽ വെച്ച് നടന്ന ഫൈനലിൽ ചെന്നൈയിന്റെ ആദ്യ ഇലവനിൽ ഷെബ്രി ഉണ്ടായിരുന്നു‌. തനിക്ക് ആവുന്നത് ഒക്കെ ചെയ്തു എങ്കിലും ചെന്നൈയിന് വിജയം നൽകാൻ അദ്ദേഹത്തിന് ആയില്ല. ഈ സീസൺ തുടക്കത്തിൽ ചെന്നൈയിനിൽ എത്തിയ ഷെബ്രി ഇതുവരെ മികച്ച പ്രകടനമാണ് ക്ലബിനായി കാഴ്ചവെച്ചത്.

സീസണിൽ ആറു ഗോളുകളും മൂന്ന് അസിസ്റ്റും സ്വന്തമാക്കാൻ ഷെബ്രിക്ക് ആയിരുന്നു. മാൾട്ട ദേശീയ താരം ആൻഡ്രെ ഷെമ്പ്രി രാജ്യത്തിനു വേണ്ടി 94 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അവസാന രണ്ടു സീസണായി സൈപ്രിറ്റോ ക്ലബായ അപ്പോളോൺ ലിമാസോൾ എഫ് സിക്ക് വേണ്ടി ആയിരുന്നു ആൻഡ്രെ കളിച്ചത്. ബോവിസ്റ്റ, ഒമനിയോ, പനിയോനിയോസ് എന്നീ ക്ലബുകൾക്ക് വേണ്ടിയൊക്കെ മുമ്പ് താരം കളിച്ചിട്ടുണ്ട്. ഇനി പരിശീലകനായി ഫുട്ബോളിലേക്ക് തിരികെ വരാൻ ആണ് ഷെബ്രി ആലോചിക്കുന്നത്.

Advertisement