ചെന്നൈയിൻ എഫ് സിയുടെ ഫോർവേഡായ ആൻഡ്രെ ഷെബ്രി ഈ കഴിഞ്ഞ സീസൺ ഐ എസ് എൽ ഫൈനലോടെ ഫുട്ബോളിൽ നിന്ന് വിരമിച്ചിരുന്നു. അദ്ദേഹം ഇപ്പോൾ പരിശീലകനായുള്ള തന്റെ കരിയർ ആരംഭിച്ചിരിക്കുകയാണ്. തന്റെ നാടായ സൈപ്രസിലെ മികച്ച ക്ലബുകളിൽ ഒന്നായ അപ്പോളോൻ ലിമാസോൽ ആണ് ഷെമ്പ്രിയെ പരിശീലകനായി നിയമിച്ചത്.
അപ്പോളോൻ ക്ലബിന്റെ അണ്ടർ 15 ടീമിന്റെ പരിശീലകനായാകും ഷെമ്പ്രി പ്രവർത്തിക്കുക. കഴിഞ്ഞ സീസൺ തുടക്കത്തിൽ ചെന്നൈയിനിൽ എത്തിയ ഷെബ്രി മികച്ച പ്രകടനമാണ് ക്ലബിനായി കാഴ്ചവെച്ചത്. സീസണിൽ ആറു ഗോളുകളും മൂന്ന് അസിസ്റ്റും സ്വന്തമാക്കാൻ ഷെബ്രിക്ക് ആയിരുന്നു. മാൾട്ട ദേശീയ താരം ആൻഡ്രെ ഷെമ്പ്രി രാജ്യത്തിനു വേണ്ടി 94 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ചെന്നൈയിനിൽ എത്തും മുമ്പ് രണ്ടു സീസണിൽ അപ്പോളോൻ ലിമാസോൾ എഫ് സിക്ക് വേണ്ടി തന്നെ ആയിരുന്നു ആൻഡ്രെ കളിച്ചത്. ബോവിസ്റ്റ, ഒമനിയോ, പനിയോനിയോസ് എന്നീ ക്ലബുകൾക്ക് വേണ്ടിയൊക്കെ മുമ്പ് താരം കളിച്ചിട്ടുണ്ട്.