ഇത് ശരത് ശ്രാവൺ, ബ്ലാസ്റ്റേഴ്സിന്റെ ഒന്നാം നമ്പർ ആരാധകൻ

- Advertisement -

സച്ചിന്റെ ചായം ശരീരത്താകെ പൂശി എത്തുന്ന ആരാധകൻ സുധീർ കുമാർ ചൗദരിയെ എല്ലാ ഇന്ത്യൻ ക്രിക്കറ്റ് മത്സരങ്ങൾക്കും കാണുന്ന പോലെ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ നടക്കുമ്പോൾ ക്യാമറ കണ്ണുകൾ തേടിയെത്തുന്ന ഒരു ആരാധകനുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഗ്യാലറികളിലെല്ലാം നിറഞ്ഞു നിൽക്കുന്ന മഞ്ഞപ്പടയുടെ ഒന്നാം നമ്പർ ഫാൻ.

ചുവന്ന മുടിയും കറുത്ത താടിക്കും അപ്പുറം എല്ലാം മഞ്ഞ ചായം പൂശി ഗ്യാലറിയും സദാസമയവും ബ്ലാസ്റ്റേഴ്സിനായി ചങ്ക് പൊട്ടിക്കുന്നവൻ. നെഞ്ചത്ത് ബ്ലാസ്റ്റേഴ്സിന്റെ കൊമ്പനെ വരച്ച് പിറകിൽ ജിങ്കന്റെ പേര് ചായം കൊണ്ടെഴുതി ആണ് ഈ ആരാധകൻ കലൂർ ഗ്യാലറിയിൽ മഞ്ഞപ്പടയുടെ കരുത്തായി നിൽക്കുക. ഈ ആരാധകൻ വേറാരുമല്ല എറണാകുളം സ്വദേശിയായ ശരത് ശ്രാവൺ ആണ്‌.

കേരള ബ്ലാസ്റ്റേഴ്സ് നായകൻ ജിങ്കന്റെ കടുത്ത ആരാധകൻ കൂടിയാണ് ശരത്. ഈ സീസണിൽ ആദ്യമായല്ല ശരത് ചായം തേച്ച് ബ്ലാസ്റ്റേഴ്സിനെ പിന്തുണക്കാനായി എത്തിയത്. മുൻ സീസണുകളിലും കലൂരിൽ ഈ മുഖം സജീവമായി ഉണ്ടായിരുന്നു. സുധീറിൻ കുമാറിനെ സച്ചിന്റെ ഏറ്റവും വലിയ ഫാൻ എന്നു വിളിക്കുന്നതു പോലെ ശരത്തിനെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ച ഫാനെന്നു വിളിച്ചു തുടങ്ങുകയാണ് ഫുട്ബോൾ ലോകം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement