ഈ കഴിഞ്ഞ സന്തോഷ് ട്രോഫി ടൂർണമെന്റിലെ ടോപ് സ്‌കോററായ റാബി ഹൻസ്ദയുടെ സൈനിംഗ് മുഹമ്മദൻ സ്‌പോർട്ടിംഗ് ക്ലബ് സ്ഥിരീകരിച്ചു. കേരളത്തിനെതിരായ ഫൈനലിലെ നിർണായക വിജയ ഗോൾ നേടിയ താരമാണ് റാബി. ഈ ഗോൾ ഉൾപ്പെടെ ടൂർണമെൻ്റിനിടയിൽ മികച്ച 12 ഗോളുകൾ നേടാബ് 25 കാരനായ താരത്തിനായി.

ക്ലിനിക്കൽ ഫിനിഷിംഗിനും ചടുലതയ്ക്കും പേരുകേട്ട ഹൻസ്‌ഡ, മുമ്പ് കൊൽക്കത്ത ആസ്ഥാനമായുള്ള ക്ലബ്ബുകൾക്കൊപ്പം കളിച്ചിട്ടുണ്ട്. കൊൽക്കത്ത കസ്റ്റംസ്, റെയിൻബോ എസി എന്നിവയിൽ തൻ്റെ കഴിവുകൾ താരം മുമ്പ് തെളിയിച്ചിട്ടുണ്ട്.