സഞ്ജു സാംസൺ ഇനി കേരള ബ്ലാസ്റ്റേഴ്സിനൊപ്പം!!

Newsroom

ഇന്ത്യൻ ക്രിക്കറ്റ് താരവും മലയാളികളുടെ അഭിമാനവുമായ സഞ്ജു സാംസൺ ഇനി കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പം. സഞ്ജു സാംസണെ കേരള ബ്ലാസ്റ്റേഴ്സ് അവരുടെ ബ്രാംഡ് അംബാസിഡർ ആയി എത്തിച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് നടത്തി. ബ്ലാസ്റ്റേഴ്സ് കുടുംബത്തിലേക്ക് സഞ്ജു സാംസണെ സ്വാഗതം ചെയ്തു കൊണ്ടുള്ള പോസ്റ്റുകൾ കേരള ബ്ലാസ്റ്റേഴ്സ് സാമൂഹിക മാധ്യമങ്ങൾ വഴി പങ്കുവെച്ചു.

സഞ്ജു 23 01 04 12 47 56 822

കേരളത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരം കേരളത്തിലെ എറ്റവും വലിയ ഫുട്ബോൾ ക്ലബുമായി കൈകോർക്കുന്നത് ഫുട്ബോൾ ആരാധകർക്കും ക്രിക്കറ്റ് ആരാധകർക്കും ഒരുപോലെ സന്തോഷം നൽകും. രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ ആയ സഞ്ജു സാംസൺ അടുത്തിടെ നേരിട്ട പരിക്കിൽ നിന്ന് മുക്തനായി ക്രിക്കറ്റ് കളത്തിലേക്ക് തിരിച്ചുവരാൻ നിൽക്കുകയാണ്.