“പണത്തിനു വേണ്ടിയല്ല ജിങ്കൻ കേരള ബ്ലാസ്റ്റേഴ്സ് വിട്ടത്”

കേരള ബ്ലാസ്റ്റേഴ്സ് താരം ജിങ്കൻ ക്ലബ് വിട്ടത് പണത്തിന്റെ പേരിൽ അല്ല എന്ന് ഇന്ത്യൻ ഫുട്ബോളിലെ വലിയ മാധ്യമ പ്രവർത്തകനായ മാർകസ് മെർഗുളാവൊ. ജിങ്കൻ വലിയ ഓഫറുകൾ വന്നത് കൊണ്ടും ശമ്പളം കുറഞ്ഞതു കൊണ്ടുമാണ് ക്ലബ് വിട്ടത് എന്ന ആരോപണം ചിലർ ഉയർത്തിയപ്പോൾ ആണ് മാർകസ് ഈ വിഷയത്തിൽ വ്യക്തത വരുത്തിയത്. മാർക്കസ് ആയിരുന്നു ജിങ്കൻ കേരള ബ്ലാസ്റ്റേഴ്സുമായി പിരിഞ്ഞത് ആദ്യം പുറത്തു കൊണ്ടുവന്നത്.

ജിങ്കൻ പണത്തിനു വേണ്ടിയല്ല ക്ലബ് വിട്ടത്. പണം ആയിരുന്നു എങ്കിൽ ജിങ്കൻ ഇതിനു മുമ്പ് തന്നെ കേരള ബ്ലാസ്റ്റേഴ്സ് വിടുമായിരുന്നു. അത്രയ്ക്ക് വലിയ ഓഫറുകൾ ജിങ്കനെ തേടി മുമ്പ് വന്നിട്ടുണ്ട്. മാർക്കസ് പറയുന്നു. എന്ത് കൊണ്ടാണ് ക്ലബ് വിട്ടത് എന്ന് ജിങ്കൻ തന്നെ ഉടൻ വ്യക്തമാക്കും എന്നും അതാണ് ശരിയെന്നും മാർക്കസ് ട്വിറ്ററിൽ കുറിച്ചു. പുതിയ മാനേജ്മെന്റുമായുള്ള ഉടക്കാണ് ജിങ്കന്റെ വിടവാങ്ങലിന് കാരണം എന്നാണ് കരുതപ്പെടുന്നത്.