കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ പ്രധാന താരമായ സഹൽ അബ്ദുൽ സമദിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ മോഹൻ ബഗാൻ സജീവമാക്കുന്നു. നേരത്തെ സഹലിനായി വലിയ ഓഫർ സമർപ്പിച്ച മോഹൻ ബഗാൻ ഇപ്പോൾ ബ്ലാസ്റ്റേഴ്സിനു മുന്നിപ് രണ്ട് സ്വാപ് ഡീലുകൾ വെച്ചതായി IFTNewsMedia റിപ്പോർട്ട് ചെയ്യുന്നു. സഹലിനു പകരം പ്രിതം കൊടാലിനെയോ അല്ലായെങ്കിൽ ലിസ്റ്റൺ കൊളാസോയെ നൽകാം എന്നായിരുന്നു വാഗ്ദാനം. എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് രണ്ട് ഓഫറുകളും നിരസിച്ചു.
പ്രിതം കോട്ടാലിനെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ആഗ്രഹിക്കുന്നുണ്ട് എങ്കിലും അത് ഹോർമിപാമിനെ നൽകിയാകും സ്വന്തമാക്കുന്നത്. ലിസ്റ്റണെ നൽകിയാൽ പോലും സഹലിനെ വിട്ടുകൊടുക്കണ്ട എന്നാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ തീരുമാനം. ഇന്ത്യൻ ഫുട്ബോളിലെ തന്നെ ഏറ്റവും വലിയ ഓഫറുകളിൽ ഒന്ന് വേണ്ടി വരും സഹലിനെ ക്ലബ് വിൽക്കണം എങ്കിൽ എന്നാൽ ഈ കാര്യങ്ങളിലൂടെ വ്യക്തമാകുന്നത്.
മോഹൻ ബഗാൻ മാത്രമല്ല ബഗാനുൾപ്പെടെ നാലു പ്രധാന ക്ലബുകൾ സഹലിനായി രംഗത്ത് ഉള്ളതായാണ് റിപ്പോർട്ടുകൾ. നല്ല ഓഫർ ആണെങ്കിൽ കേരള ബ്ലാസ്റ്റേഴ്സ് ക്ലബുകളുമായി ചർച്ചകൾ നടത്തും. താരത്തെ വിൽക്കുന്നതും പരിഗണിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ. മോഹൻ ബഗാൻ, ബെംഗളൂരു എഫ് സി, മുംബൈ സിറ്റി,ചെന്നൈയിൻ എന്നീ ക്ലബുകളാണ് സഹലിനായി രംഗത്തുള്ളത് എന്നാണ് റിപ്പോർട്ടുകൾ. 2025വരെയുള്ള കരാർ സഹലിന് കേരള ബ്ലാസ്റ്റേഴ്സിൽ ഉണ്ട്.
26കാരനായ സഹൽ കേരള ബ്ലാസ്റ്റേഴ്സിനായി ഐ എസ് എല്ലിൽ 96 മത്സരങ്ങൾ ഇതുവരെ കളിച്ചിട്ടുണ്ട്. 10 ഗോളുകളും 8 അസിസ്റ്റും ഐ എസ് എല്ലിൽ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം സഹലിന് അത്ര മികച്ച സീസൺ ആയിരുന്നില്ല. താരം അടുത്ത സീസണിൽ മികച്ച ഫോമിലേക്ക് തിരികെ വരും എന്ന പ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്സ്. 2017 മുതൽ സഹൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ട്.