സഹലിന്റെ മികച്ച പ്രകടനങ്ങൾ വരാൻ ഇരിക്കുന്നതെ ഉള്ളൂ” – കിബു വികൂന

Img 20210101 125014
Credit: Twitter
- Advertisement -

കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന രണ്ടു മത്സരങ്ങളിലും എല്ലവർക്കും സഹലിന്റെ ഫോമിലേക്കുള്ള തിരിച്ചുവരവ് കാണാൻ കഴിയുന്നുണ്ട്. എന്നാൽ സഹൽ ഇതിലും ഏറെ മെച്ചപ്പെടും എന്നും സഹലിന്റെ മികച്ച പ്രകടനങ്ങൾ വരാൻ ഇരിക്കുന്നതെ ഉള്ളൂ എന്നും കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ കിബു വികൂന പറഞ്ഞു. സഹൽ അറ്റാക്കിൽ മാത്രമല്ല നല്ലത് ബോൾ വിൻ ചെയ്ത് അറ്റാക്ക് തുടങ്ങി വെക്കാനും സഹലിന് ആകുന്നുണ്ട് എന്നും വികൂന പറഞ്ഞു.

സഹൽ ആത്മാർത്ഥമായി പരിശ്രമിക്കുന്നുണ്ട് എന്നും അതിന്റെ ഫലം കാണാൻ ആകും എന്നും കേരള പരിശീലകൻ പറയുന്നു. ഈ സീസണിൽ ഇപ്പോഴും വളരെ കുറച്ച് സമയം മാത്രമെ സഹൽ കളിച്ചിട്ടുള്ളൂ. അതുകൊണ്ട് തന്നെ സഹലിന്റെ ഫിറ്റ്നെസ് ലെവലും പ്രകടനങ്ങളും ഇനി മെച്ചപ്പെടുകയെ ഉള്ളൂ. അദ്ദേഹം പറഞ്ഞു. സഹൽ ഒരുപാട് പൊസിഷനുകളിൽ നല്ല പ്രകടനം നടത്താൻ കഴിവുള്ള താരമാണ് എന്നും കിബു കൂട്ടിച്ചേർത്തു.

Advertisement