ഗോളുകൾ നേടുന്ന മിഡ്ഫീൽഡറാവാൻ സഹലിന് കഴിയുമെന്ന് ബൂട്ടിയ

Staff Reporter

Updated on:

മിഡ്ഫീൽഡിൽ നിന്ന് ഗോളുകൾ നേടുന്ന ഒരു മികച്ച താരമാവാൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം സഹൽ അബ്ദുൽ സമദിന്റെ കഴിയുമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ് ബൂട്ടിയ. കഴിഞ്ഞ ഐ.എസ്.എൽ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത സഹലിനെ ബൂട്ടിയ അഭിനന്ദിക്കുകയും ചെയ്തു. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ  സംസാരിക്കുകയായിരുന്നു ബൂട്ടിയ. ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ വിരമിക്കലിന് ശേഷം ഇന്ത്യൻ ടീമിലെ മികച്ച ഗോൾ വേട്ടക്കാരനായി സഹൽ അബ്ദുൽ സമദ് മാറുമെന്നും ബൈച്ചുങ് ബൂട്ടിയ പറഞ്ഞു.

സഹലിനെ കൂടാതെ ഇന്ത്യൻ യുവ താരങ്ങളായ ബ്രണ്ടൻ ഫെർണാഡസ്, അനിരുദ്ധ് താപ, ആഷിഖ് കുരുണിയൻ എന്നിവരുടെ പ്രകടനത്തെയും ബൂട്ടിയ പുകഴ്ത്തി. സഹൽ ഗോളടിച്ചു തുടങ്ങിയാൽ മികച്ച ഫിനിഷർ ആവുമെന്നും ഇന്ത്യൻ ടീമിൽ സുനിൽ ഛേത്രിയുടെ സ്ഥാനം ഏറ്റെടുക്കാൻ സഹലിന് കഴിയുമെന്നും ബൂട്ടിയ പറഞ്ഞു. സഹൽ അബ്ദുൽ സമദ് ഇന്ത്യൻ ഫുട്ബാളിന്റെ ഭാവി വാഗ്ദാനം കൂടിയാണെന്നും ബൂട്ടിയ കൂട്ടിച്ചേർത്തു.