14 മിനുട്ടിനിടെ റോയ് കൃഷ്ണയ്ക്ക് ഹാട്രിക്ക്, എ ടി കെ കൊൽക്കത്ത വീണ്ടും ഒന്നാമത്

ഐ എസ് എല്ലിൽ വീണ്ടും എ ടി കെ കൊൽക്കത്ത ഒന്നാമത്. ഇന്ന് നടന്ന മത്സരത്തിൽ ഒഡീഷയെ ആണ് എ ടി കെ പരാജയപ്പെടുത്തിയത്‌. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് എ ടി കെ കൊൽക്കത്തയുടെ വിജയം. റോയ് കൃഷ്ണയുടെ രണ്ടാം പകുതിയിലെ ഹാട്രിക്കാണ് എ ടി കെ കൊൽക്കത്തയ്ക്ക് വിജയം നൽകിയത്. വെറും 14 മിനുട്ടിനിടയിൽ ആയിരുന്നു റോയ് കൃഷ്ണയുടെ ഹാട്രിക്ക്.

49 ആം മിനുട്ടിൽ ഗോളടി തുടങ്ങിയ റോയ് കൃഷ്ണ 60ആം മിനുട്ടിലും 63ആം മിനുട്ടിലും ഗോളുകൾ നേടി ഹാട്രിക്ക് പൂർത്തിയാക്കി. കളിയുടെ അവസാനം ഒനുവു ആണ് ഒഡീഷയുടെ ആശ്വാസ ഗോൾ നേടിയത്. ഈ വിജയത്തോടെ എ ടി കെ കൊൽക്കത്തയ്ക്ക് 33 പോയന്റായി. ഇനി രണ്ട് മത്സരങ്ങൾ മാത്രമെ ലീഗിൽ ബാക്കിയുള്ളൂ. രണ്ടാമതുള്ള ഗോവയ്ക്കും 33 പോയന്റാണ് ഉള്ളത്.