റൗളിൻ ബോർജസ് എഫ് സി ഗോവയിൽ സ്ഥിര കരാർ ഒപ്പുവെച്ചു

Newsroom

Picsart 24 07 01 20 06 42 355
Download the Fanport app now!
Appstore Badge
Google Play Badge 1

റൗളിൻ ബോർജസ് എഫ് സി ഗോവയിൽ സ്ഥിര കരാർ ഒപ്പുവെച്ചു. 2023-24 സീസണിലെ വിജയകരമായ ലോണിനു പിന്നാലെ ആണ് എഫ്‌സി ഗോവ മിഡ്‌ഫീൽഡർ റൗളിൻ ബോർജസിനെ സ്ഥിരമായി സൈൻ ചെയ്തത്. 2 വർഷത്തെ കരാറിൽ റൗളിൻ ഒപ്പുവെച്ചു.

Picsart 24 07 01 20 07 00 910

ഫസ്റ്റ് ഡിവിഷനിൽ 200-ലധികം മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് റൗളിൻ. സ്‌പോർട്ടിംഗ് ക്ലബ് ഡി ഗോവയിലൂടെ കരിയർ ആരംഭിച്ച റൗളിൻ. ഈസ്റ്റ് ബംഗാൾ എഫ്‌സിയിൽ നിന്നാണ് അദ്ദേഹത്തിൻ്റെ ഐ ലീഗ് കരിയർ ആരംഭിച്ചത്.

പിന്നീട് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, മുംബൈ സിറ്റി, ഒടുവിൽ എഫ്‌സി ഗോവ എന്നി ക്ലബുകളിലേക്ക് എത്തി. 2023-24 സീസണിൽ 25 മത്സരങ്ങളിൽ നിന്ന് 5 ഗോളുകൾ താരം നേടി. ടീമിനെ ഡ്യൂറൻഡ് കപ്പിൻ്റെ സെമി ഫൈനലിലും ഐഎസ്എൽ കപ്പ് പ്ലേഓഫിലും എത്തിക്കാൻ സഹായിച്ചു.