മുംബൈയിൽ ആദ്യ ജയം തേടി ഒഡീഷ, ആദ്യ ഇലവനറിയാം

ഇന്ത്യൻ സൂപ്പർ ലീഗ് ആറാം സീസണില്‍ മുംബൈ സിറ്റി എഫ് സി മൂന്നാം മത്സരത്തിനിറങ്ങുന്നു. പേരുമാറ്റിയെത്തിയ സീസണില്‍ ഗോളടിക്കാനാവാതെ ജയമില്ലാതെ ഇരിക്കുന്ന ഒഡിഷ എഫ്‌സിയാണ് മുംബൈയുടെ എതിരാളി. മുംബൈയുടെ മൈതാനത്ത് ജയമാത്രമാണ് ഇരു ടീമുകൾക്കും ലക്ഷ്യം. ആദ്യ കളിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ തോല്‍പ്പിച്ച മുംബൈ രണ്ടാം മത്സരത്തില്‍ ചെന്നൈയിനുമായി സമനിലയില്‍ പിരിയുകയായിരുന്നു. ഗോൾ മഴകൾ ഏറ്റുവാങ്ങി എത്തുന്ന ഒഡീഷക്ക് ഒരു സമനില വരെ ജയത്തിനോടൊപ്പമാണ്.