ആഷിഖ് കുരുണിയന്റെ ഗോളിൽ പൂനെ സിറ്റി മുന്നിൽ

ഐ എസ് എല്ലിലെ ആദ്യ ജയം എന്നതിന് അടുത്തേക്ക് എത്തുകയാണ് പൂനെ സിറ്റി. ഇന്ന് പൂനെയിൽ നടക്കുന്ന മത്സരത്തിൽ ആദ്യ പകുതി അവസാനിക്കുമ്പോൾ എതിരില്ലാത്ത ഒരു ഗോളിന് മുന്നിൽ നിൽക്കുകയാണ് പൂനെ സിറ്റി. മലയാളി യുവതാരം ആഷിക് കുരുണിയനാണ് പൂനെ സിറ്റിക്ക് ആദ്യ പകുതിയിൽ ലീഡ് നൽകിയത്. കളിയുടെ 10ആം മിനുട്ടിൽ ആയിരുന്നു ആഷിഖിന്റെ ഗോൾ. സീസണിലെ ആഷിഖിന്റെ ആദ്യ ഗോളായിരുന്നു ഇത്.

റോബിൻ സിംഗിന്റെ ഒരു ലോംഗ് ബോൾ കൃത്യതയാർന്ന ടച്ചിലൂടെ വശത്താക്കിയ ആഷിഖ് ഒരു ഇടം കാലൻ ഫിനിഷിലൂടെ ചെന്നൈ സിറ്റി വല കുലുക്കുകയായിരുന്നു. അൽഫാരോയെ പുറത്ത് ഇരുത്തി റോബിൻ സിങ്, ആഷിഖ്, മാർസെലോ എന്നിവരെ അറ്റാക്കിൽ ഇറക്കി ആയിരുന്നു പൂനെ ഇന്ന് ഇറങ്ങിയത്. അത് ഗുണം ചെയ്യുന്നതാണ് കണ്ടത്.

പൂനെ സിറ്റിയും ചെന്നൈയിനും ഇതുവരെ ലീഗിൽ വിജയം കണ്ടെത്താത്ത ടീമുകളാണ്‌.