ഗോളുമില്ല ആരവവുമില്ല, ജംഷദ്പൂരിൽ സമനില

- Advertisement -

ഐ എസ് എല്ലിൽ ഇന്ന് ജംഷദ്പൂരിൽ നടക്കുന്ന മത്സരം തീർത്തും വിരസമായി തന്നെ അവസാനിച്ചു. ജംഷദ്പൂരിനും നോർത്ത് ഈസ്റ്റിനും ഗോളൊന്നും കണ്ടെത്താൻ ഇന്ന് ആയില്ല. ഗോൾ എന്നല്ല മികച്ച അവസരങ്ങൾ വരെ ഇന്നത്തെ കളിയിൽ സൃഷ്ടിക്കപ്പെട്ടില്ല. ഡിഫൻസീവ് എന്നൊരൊറ്റ ടാക്ടിക്സുമായി ഇരു ടീമുകളും ഉന്ന് ഇറങ്ങിയത്. ആദ്യ പകുതിയിൽ തന്നെ ഈ കളിയിൽ ഗോൾ പിറന്നേക്കില്ല എന്ന സൂചന ലഭിച്ചിരുന്നു.

70ആം മിനുട്ടിൽ ജംഷദ്പൂർ താരം മൊബഷിർ റഹ്മാന്റെ ഒരു വോളി ഒഴിച്ച് നിർത്തിയാൽ ഗോൾ മുഖത്ത് ഭീഷണിയാകുന്ന ഷോട്ടുകൾ വരെ പിറന്നില്ല. സെറ്റ് പീസുകൾ മാത്രമായിരുന്നു ഗോൾ വന്നേക്കുമെന്ന് പ്രതീക്ഷയെങ്കിലും നൽകിയത്. നോർത്ത് ഈസ്റ്റിന്റെ സ്ട്രൈക്കർ ഒഗ്ബചോയും ജംഷദ്പൂർ സ്റ്റാർ സൂസൈരാജുമൊക്കെ കളിയിൽ കാര്യമായി ഒന്നും ചെയ്യാതെ കളി അവസാനിപ്പിക്കേണ്ടി വന്നു.

ഈ സമനില നോർത്ത് ഈസ്റ്റിനെ ലീഗിൽ 18 പോയന്റുമായി രണ്ടാമത് എത്തിച്ചു. 15 പോയന്റുള്ള ജംഷദ്പൂർ നാലാം സ്ഥാനത്ത് ഉണ്ട്.

Advertisement