ഗോൾ രഹിതമായി കൊച്ചി

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിന്റെ ഡെൽഹി ഡൈനാമോസുമായുള്ള ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു. വെറും മൂന്ന് വിദേശ താരങ്ങളുമായി ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയിൽ താളം കിട്ടാതെ വിഷമിക്കുന്നതാണ് കണ്ടത്. പൊപ്ലാനികിനെ പുരെഅത്ത് ഇരിത്തി വിനീതിനെ മുന്നിൽ ഇറക്കിയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങിയത്. എന്നാൽ ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സിന് ആ നീക്കം ഗുണം ചെയ്തില്ല.

സ്ലാവിസിയയിലൂടെ രണ്ട് അവസരങ്ങൾ വന്നതല്ലാതെ കാര്യമായ അറ്റാക്കിംഗ് നീക്കങ്ങൾ ഒന്നും ആദ്യ പകുതിയിൽ കേരള മുന്നേറ്റ നിരയിൽ നിന്ന് പിറന്നില്ല. സ്ലാവിസയുടെ ഒരു ഷോട്ട് ഡെൽഹി ഗോൾ കീപ്പർ രക്ഷപ്പെടുത്തിയപ്പോൾ മറ്റൊരു ഷോട്ട് സൈഡ് നെറ്റിംഗ് ആയി അവസാനിച്ചു.

ഡെൽഹി ഡൈനാമോസ് നിരവധി തവണ ബ്ലാസ്റ്റേഴ്സ് ബോക്സിൽ എത്തി എങ്കിലും ഫൈനൽ തേഡിൽ ഡെൽഹിക്കും ഒന്നും ചെയ്യാനായില്ല. രണ്ടാം പകുതിയിൽ ഇരു ടീമുകളും കൂടുതൽ ആക്രമണ ടാക്ടിൽസിലേക്ക് മാറുമെന്നാണ് പ്രതീക്ഷ.

Advertisement